Totally random views & thoughts which articulate into blog posts when I am not lazy & have some free time! :)
Saturday, May 15, 2010
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പതനം
കഴിഞ്ഞ തവണ വെസ്റ്റ് ഇന്‍ഡീസ്'ല്‍ നിന്നും വമ്പിച്ച ഏകദിന വേള്‍ഡ് കപ്പ് പരാജയം ഏറ്റുവാങ്ങി തിരികെ വന്ന ഇന്ത്യന്‍ ടീം'ന്റെ അവസ്ഥ ഇപ്പോള്‍ ഓര്‍ത്തു പോകുന്നു. ഇത്തവണ അങ്ങോട്ട് തന്നെ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് കളിയ്ക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കും എന്ന് എന്നെപോലെ ഉള്ള ചിലരെങ്കിലും കരുതി. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാനും പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാനും അറിയാത്ത ടീമാണ് ഇന്ത്യയുടെ യുവനിരയെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലും ഇക്കുറി വിന്‍ഡീസിലും നടന്ന ലോകകപ്പുകളിലെ ഇന്ത്യയുടെ പ്രകടനം. ഐ.പി.എല്ലിന്റെ മത്സരക്രമവും ആഘോഷങ്ങളും ടീമിനെ തളര്‍ത്തിയെന്ന ക്യാപ്റ്റന്റെ കുറ്റസമ്മതം എരിതീയില്‍ എണ്ണയൊഴിച്ചുകഴിഞ്ഞു. രാത്രി വൈകുവോളം നീണ്ട പാര്‍ട്ടികളില്‍ കൂത്താടിയത് താരങ്ങളെ തളര്‍ത്തിയിട്ടുണ്ടെന്നാണ് ടീം ക്യാപ്റ്റന്‍ ധോണി പറയുന്നത്. അത് മുഖവിലയ്ക്ക് എടുക്കാന്‍ കഴിയുമോ? സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയോടും പരാജയപ്പെട്ട് ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായശേഷമാണോ ധോണി'ക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ടായതു എന്നെനിക്കറിയില്ല. സന്നാഹ മത്സരങ്ങള്‍ കളിക്കാത്തത് ടീം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ദുര്‍ബലമാക്കില്ല. 'വര്‍ഷത്തില്‍ മുന്നൂറോളം ദിവസം ഒന്നിച്ചുകളിക്കുന്നവരാണ് ഞങ്ങള്‍. ഐ.പി.എല്‍. ടീമിന്റെ പ്രകടനത്തെ ബാധിക്കുകയില്ലെന്നാണ്' ധോണി വെസ്റ്റ് ഇന്‍ഡീസ് 'ലേക്ക് പോകുന്നതിനു മുമ്പ് പറഞ്ഞത്. ഇന്ത്യയുടെ തോല്‍വിക്കുപിന്നില്‍ പല കാരണങ്ങളുണ്ടാകാം. ഐ.പി.എല്ലും അതേത്തുടര്‍ന്നുണ്ടായ ക്ഷീണവും അതിലൊന്നു മാത്രമാണ്. എന്നാല്‍, അതിനേക്കാളേറെ പ്രകടമായ കാരണമായി എനിക്ക് തോന്നുന്നത് ഇക്കുറിയും ഇന്ത്യയെ ചതിച്ചത് വേഗവും ബൗണ്‍സുമാണെന്നാണ്. ഒരാഴ്ച ബാര്‍ബഡോസില്‍ കളിക്കാതിരുന്നെങ്കില്‍, ഇന്ത്യ ഇപ്പോഴും ടൂര്‍ണമെന്റിലുണ്ടാവുമായിരുന്നു. സൂപ്പര്‍ എട്ടിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ഗയാനയിലോ സെന്റ് ലൂസിയയിലോ ആയിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല ഫലം. സെന്റ് ലൂസിയയിയിലെ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച സുരേഷ് റൈന വേഗവും ബൗണ്‍സുഉം ഉള്ള പിച്ചുകളില്‍ കാഴ്ച്ചകാരന്‍ ആകുന്നതാണ് കണ്ടത്. സ്വിങ്ങിനെ പ്രതിരോധിക്കാന്‍ ക്യാപ്റ്റന്‍ ധോണി പുതിയ തന്ത്രങ്ങള്‍ ആവിഷ്കരികേണ്ടി ഇരിക്കുന്നു. മികച്ച ഫോം'ല്‍ കളിച്ചു കൊണ്ടിരുന്ന പ്രഗ്യാന്‍ ഒജ്ഹ'യെ എന്തിനു ടീം'ല്‍ നിന്നും ഒഴിവാക്കി എന്നതിനും ടീം തിരഞ്ഞെടുപ്പ് കമ്മിറ്റി'ഉടെ കയ്യില്‍ ഉത്തരം കാണുകയില്ല. അഥവാ ഒരു സ്പിന്നെര്‍ ആണ് വേണ്ടിയിരുന്നത് എങ്കില്‍ എന്ത് കൊണ്ടും അമിത് മിശ്ര ആ സ്ഥാനത്തിനു അര്‍ഹന്‍ ആയിരുന്നു എന്നെനിക്കു തോന്നുന്നു. ഇനിയിപ്പോള്‍ ധോണി'യെ ക്യാപ്റേന്‍ സ്ഥാനത് നിന്നും മാറ്റിയത് കൊണ്ട് ഈ ദുരവസ്ഥ'ക്ക് പരിഹാരം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. വമ്പന്‍ tournament കളില്‍ എങ്ങനെ കളിമികവു പ്രകടിപിക്കണം എന്നുള്ളത് ഓസ്ട്രല്യന്‍ ക്രിക്കറ്റ് ടീം'നെ കണ്ടു പഠിക്കുന്നത് നന്നായിരിക്കും. ആത്മസമര്‍പ്പണം, കമ്മിറെമെന്റ്റ്, Professionalism എന്നിവ എന്താണെന്നു അവരുടെ കളി കണ്ടാല്‍ മനസിലാവും. എന്തായാലും കുറച്ചു കാലത്തേക്കെങ്കിലും ഈ പരാജയത്തിന്റെ മുറിവുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വേട്ടയാടും. അത് തീര്‍ച്ച.
Subscribe to:
Post Comments (Atom)
എന്റെ പോസ്റ്റ് വായിക്കുമല്ലോ ജയിച്ചൂ,ക്രിക്കറ്റ് ജയിച്ചൂ
ReplyDelete