Sunday, June 6, 2010

ആരാവും ചക്രവര്‍ത്തി?


ദീര്‍ഘചതുരത്തിന്റെ കിനാപടങ്ങളില്‍ ഇനി കളിയുടെ ആവേശം. രണഭേരി മുഴങ്ങാന്‍ വിരലില്‍ എന്നാവുന്ന രാപ്പകലുകള്‍ മാത്രം. കപ്പ്‌ നിറയെ ആവേശവും, മികച്ച ഒരു കൂട്ടം കളിക്കാരുമായി ലോകകപ്പ് ഫുട്ബോള്‍ വീണ്ടും വരികയായി. ഇത്തവണ കളിത്തട്ട് ആഫ്രിക്ക'ല്‍ ആണ്. ആദ്യമായിട്ടാണ് ലോകകപ്പ് ആഫ്രിക്ക'ല്‍ വിരുന്നിനു എത്തുന്നത്‌. ആഫ്രിക്കന്‍ കരുത്തിന്റെ വന്യ സൌന്ദര്യമായ് Ivory കോസ്റ്റ്'ഉം, Cameroon എന്നി ടീമുകള്‍ ഇത്തവണത്തെ ലോക കപ്പ്‌'നു ഉണ്ട്. ഇതില്‍ Ivory Coast മരണ ഗ്രൂപ്പ്‌ എന്ന് അറിയപെടുന്ന G ഗ്രൂപ്പില്‍ ആണ്. Didier Drogba 'ഉടെ പരിക്ക് ഇപ്പോള്‍ അവരെ വല്ലാതെ വിഷമിപ്പികുന്നുണ്ട്. മനുഷ്യ ശരീരത്തിന്റെ മുഴുവന്‍ കരുത്തും ഫുട്ബോള്‍ കളത്തില്‍ പരീക്ഷിക്കപെടുന്നു. ച്ടുലമാനതിന്റെ നീക്കങ്ങള്‍. ആഹ്ലാദവും ആവേശവും നിരാശയും കണ്ണീരും പകയും സ്വപ്നങ്ങളും എല്ലാം ഉള്പിരിഞ്ഞു കിടക്കുകയാണ് ഫുട്ബോളില്‍. വിജയപരാജയങ്ങള്‍ കളിക്കളത്തില്‍ മാത്രം ഒതുങ്ങുനില്ല. ബ്രസീല്‍'ന്റെ വലയില്‍ ഗോള്‍ വീഴുമ്പോള്‍ മൈലുകള്‍ക്കപ്പുറം കേരളത്തിന്റെ വിദൂരഗ്രാമങ്ങളില്‍ പോലും തേങ്ങലുയരുന്നു. Michal Ballack പരിക്ക് മൂലം ഈ ലോകകുപ്പില്‍ കളികുന്നില്ല എന്ന് കേട്ടപ്പോള്‍ ജര്‍മ്മനി മാത്രം അല്ല ദുഃഖത്തില്‍ ആയത്. സമീര്‍ നസ്രി എന്നാ യുവ പ്രതിഭയെ ടീമില്‍ എടുക്കാന്‍ മടിച്ച ഫ്രഞ്ച് കോച്ച് domenec'നെ പ്രാകുന്നവര്‍ ഒരുപാട് പേരുണ്ട്. ഫുട്ബോള്‍'ന്റെ ഈ കാല്പനീകതക്ക് മറ്റൊരു കളിക്കും അവകാശപെടനില്ലാത്ത വൈകാരിക സ്പര്‍ശമുണ്ട്. കളികളത്തിലെ ജയപരാജയങ്ങള്‍ ഫൈനല്‍ വിസിലും കഴിഞ്ഞു രാജ്വങ്ങള്‍ തമ്മിലുള്ള യുദ്ധമായി മാറിയ ചരിത്രം വരെയുണ്ട്. കൊളംബിയ' കാരന്‍ André Nicholas Escobar'നു സെല്‍ഫ് ഗോള്‍ അടിച്ചതിനു ലഭിച്ച പ്രതിഫലം വെടിയുണ്ട ആയിരുന്നു.

ഇത്തവണയും ഫുട്ബോള്‍ പ്രേമികളുടെ പ്രിയ ടീമുകള്‍ ബ്രസീല്‍, അര്‍ജെന്റിന, ഇംഗ്ലണ്ട് എന്നിവരാണ്. പക്ഷെ ഞാന്‍ ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്ന ടീം Spain ആണ്. " A champion team can always beat a team of champions " എന്നാ തത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. 10 കളികള്‍ ആധികാരികമായി ജയിച്ചാണ് Spain ഇത്തവണ ലോകകുപ്'നു യോഗ്യത നേടിയത്. സമീപകാല പ്രകടനങ്ങള്‍ അവര്‍ ഒരു നല്ല 'ടീം' ആണ് എന്ന് തെളിയിക്കുന്നു. ഡേവിഡ്‌ വില്ല എന്ന ഫോര്‍വേഡ് ഇന്ന് ഇതു ടീം'ന്റെയും പേടിസ്വപ്നം ആണ്. വില്ലയുടെ കൂടെ torres 'ഉം ചേരുമ്പോള്‍ അത് ലോകത്തെ ഏറ്റവും മികച്ച ആക്രമണ ജോഡി ആകുന്നു. അത് കൂടാതെ മധ്യനിരയിലും പിന്‍ നിരയിലും ഒരു കൂടം മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. ലോകത്തെ ഇന്ന് ഉള്ളവരില്‍ ഏറ്റവും മികച്ച ഗോളി ആയ കാസില്ലാസ് ആണ് അവരുടെ ക്യാപ്റ്റന്‍. മധ്യനിരയില്‍ Xavi alonso , Cesc Fabregas , Xavi , Iniesta , Carlos Puyol തുടങ്ങിയ മികച്ച കളിക്കാരും ഞങ്ങള്‍ക്ക് ഉണ്ട്. എന്ന് വെച്ച് മറ്റു ടീമുകളുടെ നിലവാരം ഞാന്‍ വില കുറച്ചു കാണുനില്ല. ലോകകുപ്പില്‍ എന്നും മികച്ച പ്രകടനം നടത്തിയിടുള്ള ബ്രസീല്‍'നെ ആര്‍ക്കും എഴുതി തല്ലാന്‍ ആവില്ല. യോഗ്യത മത്സരങ്ങളില്‍ തപ്പി തടഞ്ഞു എങ്കിലും ലോകത്ത് കിട്ടാവുന്ന ഏറ്റവും മികച്ച ടീം'ഉം ആയിട്ട് ആണ് അര്‍ജെന്റിന'ഉടെ വരവ്. താന്‍ മികച്ച ഒരു കളികാരന്‍ മാത്രം അല്ല, നല്ല ഒരു പരിശീലകന്‍ കൂടി ആണെന്ന് മറഡോണ തെളിയികേണ്ടി ഇരിക്കുന്നു. Premier ലീഗ്'ലെ പോലെ ഉള്ള പ്രകടനം പുറത്തെടുക്കാന്‍ ഇംഗ്ലീഷ്'കാര്‍ തീരുമാനിച്ചാല്‍ മറ്റു ടീമുകള്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും. അത്രയ്ക്ക് പ്രതിഭ ബാഹുല്യം ഉള്ള ടീം ആണ് ഇംഗ്ലണ്ട്. Spain കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും അധികം സാധ്യത കല്പികുന്നതും ഇംഗ്ലണ്ട്' നു തന്നെ. ഇറ്റലി'ല്‍ നിന്നും ജര്‍മ്മനി'ല്‍ നിന്നും ആരും ഇത്തവണ അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷികുന്നില്ല എന്നാല്‍ തന്നെയും ജര്‍മ്മനി എന്നും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിടുള്ള ടീം ആണ്. തങ്ങളുടേതായ ദിവസത്തില്‍ ആരെയും തോല്പിക്കാന്‍ കഴിവുള്ള ടീം ആണ് Holland . മികച്ച ഒരു കൂടം കളിക്കാര്‍ അവര്‍ക്ക് ഉണ്ട്. France , Portugal , തുടങ്ങിയ ടീമുകള്‍ അവസരത്തിനൊത് ഉയര്‍ന്നാല്‍ മറ്റു ടീമുകള്‍ക്ക് തലവേദന സൃഷ്ടിക്കും. ഇത്തവണ ഏഷ്യ 'ല്‍ നിന്നും യോഗ്യത നേടിയ ഓസ്ട്രേലിയ മികച്ച ഒരു കൂട്ടം തന്നെ ആണ്. ഇതൊക്കെയാണെങ്കിലും അവസാന നിമിഷം ജയപരാജയങ്ങള്‍ മാറിമറിഞ്ഞു എന്നും വരാം. അതാണ്‌ കാല്പന്തുകളിയുടെ സൗന്ദര്യവും.

കാല്‍പന്തുകളി എത്താത്ത രാജ്യമോ പ്രദേശമോ ലോകത്തില്ല. ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ പോലും കോടികണക്കിന് ആളുകള്‍ ഫുട്ബോളിനെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പ്രണയിക്കുന്നു. അത് കൊണ്ട് തന്നെ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവം ആണ്. മറ്റെന്തിനെയും പിന്നിലാക്കുന്നതാണ് അതിന്റെ ജനപ്രീതി. ഒരു മാസം നീളുന്ന ഫുട്ബോള്‍ പൂരം വിളിപ്പാടകലെ എത്തിയിരിക്കുന്നു. കാത്തിരിപ്പിന്റെ വിരസതയില്‍ നിന്നും കളിയുടെ ആവേശത്തിലേക്ക് ഊളിയിടാന്‍ സമയമായി....!!!!!!

1 comment: